---
title: "ആധാരം എഴുത്ത് അസോസിയേഷൻ കല്ലിക്കണ്ടി യൂണിറ്റ് സമ്മേളനം നടന്നു."
english_title: "Aadharam Eshut Association Kallikandi Unit meeting was held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158332/Aadharam Eshut Association Kallikandi Unit meeting was held"
published_at: "2023-10-31T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540b97c5c8cb_IMG-20231031-WA0048.jpg"
keywords: []
---

# ആധാരം എഴുത്ത് അസോസിയേഷൻ കല്ലിക്കണ്ടി യൂണിറ്റ് സമ്മേളനം നടന്നു.

> **Lead Summary:** ആധാരം എഴുത്ത് അസോസിയേഷൻ കല്ലിക്കണ്ടി യൂണിറ്റ് സമ്മേളനം നടന്നു. കല്ലിക്കണ്ടി ദുബൈ ടവറിലാണ് സമ്മേളനം നടന്നത്.

## Article Content

ആധാരം എഴുത്ത് അസോസിയേഷൻ കല്ലിക്കണ്ടി യൂണിറ്റ് സമ്മേളനം നടന്നു. കല്ലിക്കണ്ടി ദുബൈ ടവറിലാണ് സമ്മേളനം നടന്നത്.

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നെല്ലൂർ ഇസ്മയിൽ മാസ്റ്റർ ആദരായനം നടത്തി.

സി.ആർ റിഷിക, എ.സി ശിവനന്ദ്, പി.വി അഥീന, വണ്ണാത്തിപ്പുഴയും, തീരങ്ങളും രചയിതാവ് വി.പി സുരേന്ദ്രൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. യൂണിറ്റ് പ്രസി.കെ.സി മുകുന്ദൻ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എം.വി രമേഷ്, ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ പാനിശേരി, ജില്ലാ ജോ. സെക്രട്ടറി കെ.പി ചന്ദ്രൻ, പി.വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി സജീവൻ കല്ലിക്കണ്ടി സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി എ.സി രാജീവൻ പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ കെ.പി റിജിന വരവ് ചിലവ് കണക്കും, കെ.പി റജില അനുശോചന പ്രമേയവും തിരഞ്ഞെടുത്തു.

യൂണിറ്റ് സെക്രട്ടറി എ.സി രാജീവൻ സ്വാഗതവും, കെ.കെ ഷൈബ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം രജീഷ് ദാമോധരൻ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158332/Aadharam Eshut Association Kallikandi Unit meeting was held)